കണിച്ചാർ: പഞ്ചായത്തിൻ്റെ ഔദ്യോഗിക വാഹനം രണ്ട് ആഴ്ചചയായി രാത്രിയിൽ ഓഫിസിൻ്റെ പോർച്ചിൽ ഉണ്ടായിരുന്നില്ല എന്നും ഈ ദിവസങ്ങളിൽ രാത്രി കാലത്ത് വാഹനം എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു. രണ്ട് ആഴ്ചയായി സാധാരണ സൂക്ഷിക്കുന്ന സ്ഥലത്ത് കാണാനില്ലാതെ വന്നതോടെ അന്വേഷണം നടത്തിയപ്പോൾ ആദ്യം വ്യക്തമായ മറുപടി ലഭിച്ചില്ലയെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ പറയുന്നു. പഴയ പഞ്ചായത്ത് ഓഫീസിൽ ആയിരുന്ന വാഹനം സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിൻ്റെ പെയിൻ്റിഗ് നടക്കുന്നു എന്ന കാരണം പറഞ്ഞ് വാഹനം ഡ്രൈവർ സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കാൻ കൊണ്ടുപോയതായി പറഞ്ഞു പിന്നീട് അനൗദ്യോഗിക വിശദീകരണം ഉണ്ടായി. പെയിൻ്റിഗ് പണികൾ മാർച്ച് 28 ന് പൂർത്തിയാക്കിയപ്പോൾ തന്നെ പഞ്ചായത്തിൻ്റെ ഹരിത കർമ്മ സേന ഉപയോഗിക്കുന്ന വാഹനം പഴയ പഞ്ചായത്ത് ഓഫിസിലെ പോർച്ചിൽ തിരികെയെത്തി. എന്നാൽ ഔദ്യോഗിക വാഹനം ഡ്രൈവർ സ്വന്തം കസ്റ്റഡിയിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നതായി അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ്സ് കണിച്ചാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു ഇതിൻ്റെ അടിസ്ഥാനത്തിൽ വാഹനം പഞ്ചായത്ത് ഓഫീസ് പോർച്ചിൽ തിരികെയെത്തി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വാങ്ങിയ വാഹനം പഞ്ചായത്തിൻ്റെയും, ഭരണസമതിയുടേയും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി സ്വന്തം നിലയിൽ സൂക്ഷിക്കണം . എന്നാണ് നിയമം. ഇതിനെയെല്ലാം അവഗണിച്ചാണ് രണ്ടാഴ്ച ഈ വാഹനം എവിടെയോ ആയിരുന്നത്. രാത്രി കാലങ്ങളിൽ അടക്കം ഈ വാഹനം എവിടെയെല്ലാം പോയി എന്ന് അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Where has the official vehicle of Kanichar Panchayat gone for the last two weeks?